ഇത് ഞങ്ങളുടെ അവസാന ഫോട്ടോ! 650 അടി താഴ്ചയിലേക്ക് വീണ് യുവാവ്, നോവായി ചിത്രം
സോഷ്യൽ മീഡിയയിൽ വളരെ അധികം ആരാധകരുള്ള കപ്പിൾസ് ആയിരുന്നു ആൻഡ്രിയ മഗെറ്റോ തന്റെ കാമുകി സാറാ ബ്രഗാന്റേയും. എന്നാൽ കഴിഞ്ഞ ദിവസം മെഗെറ്റോയുടെ മരണം ആരാധകരെ വളരെ അധികം ദുഃഖത്തിലാഴ്ത്തി. ഇപ്പോഴിതാ മെഗെറ്റോയ്‌ക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാറാ. ഹിൽസ്റ്റേഷനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മെസ്സെറ്റോ മരികക്കുന്നത്.
കുന്ന് കയറുന്നതിനിടെ മെസ്സെറ്റോ കാൽ വഴുതി നേരെ വീണത് 650 അടി താഴ്ചയിലേക്കാണ്. മരണത്തിന് തൊട്ടു മുൻപ് ഇവർ ഒരുമിച്ച് ഒരു ഫോട്ടോ എടുത്തിരുന്നു. യുവാവിന്റെ മരണ ശേഷം ഈ ചിത്രം സാറാ പങ്കുവെച്ചു. ‘ഞങ്ങളുടെ അവസാന ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മെസ്സെറ്റോ എന്നും തന്നോടൊപ്പം ഉണ്ടാകുമെന്നും സാറാ കുറിച്ചിട്ടുണ്ട്.
30 കാരനായ ആൻഡ്രിയ മെസ്സെറ്റോ തന്റെ കാമുകി സാറാ ബ്രഗാന്റേയ്ക്കൊപ്പം ഇറ്റലിയിലെ റോറ്റ്സോയിലെ ഒരു പർവതപ്രദേശത്ത് കാൽനടയാത്ര എത്തിയതായിരുന്നു. ഇവിടെ നിന്നും ഒരുപാട് ചിത്രങ്ങൾ ഇരുവരും എടുത്തു. ഇതിനിടെ മെസ്സെറ്റോയുടെ ഫോൺ താഴെ വീണുവെന്നും അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ 650 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ അടക്കം എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും മെസ്സെറ്റോയുടെ മരണം സംഭവിച്ചിരുന്നു. വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചാണ് സാറാ തന്റെ ദുഃഖം അറിയിച്ചത്. സാറയും മെസ്സെറ്റോയും പലപ്പോഴും തങ്ങളുടെ പ്രണയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. മെസ്സെറ്റോയുടെ മരണത്തിൽ അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി.