ശുചിമുറി കുത്തിത്തുറന്ന് മോഷണം: കൈക്കലാക്കിയത് 436 ഐഫോണുകൾ
ആപ്പിൾ സ്റ്റോറിന്റെ ശുചിമുറി കുത്തിത്തുറന്ന് കോടികൾ വിലമതിക്കുന്ന ഐഫോണുകൾ മോഷ്ടിച്ചു. വാഷിംഗ്ടണിലാണ് സംഭവം. ശുചിമുറി കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ നാല് കോടി രൂപ വിലമതിക്കുന്ന 436 ഐഫോണുകളാണ് മോഷ്ടിച്ചിട്ടുള്ളത്. ആപ്പിൾ സ്റ്റോറിന് സമീപമുള്ള സിയാറ്റിൽ കോഫി ഗിയർ എന്ന ബിസിനസ് സ്ഥാപനത്തിൽ കയറിയ മോഷ്ടാക്കൾ ശുചിമുറിയുടെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയ ശേഷം, സ്റ്റോറിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു.
ആപ്പിൾ സ്റ്റോർ സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അതേസമയം, പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിനിമകളിൽ കാണുന്ന മോഷണ മാതൃകകൾ പിന്തുടർന്നാണ് പ്രതികൾ മോഷണം നടത്തിയിട്ടുള്ളത്. മോഷ്ടാക്കൾ തകർത്ത ഭിത്തിയുടെ ചിത്രം കോഫി ഷോപ്പ് ഉടമ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, കോഫി ഷോപ്പിൽ നിന്നും യാതൊന്നും മോഷണം പോയിട്ടില്ലെന്ന് കോഫി ഷോപ്പ് ഉടമ വ്യക്തമാക്കി.