നിർമ്മിച്ചത് 11,441 വജ്രങ്ങളും 18 കാരറ്റ് സ്വർണ്ണവും കൊണ്ട്: ഈ ഗിറ്റാറിന്റെ വില നിങ്ങളെ ഞെട്ടിക്കും

സ്വിറ്റ്‌സർലാൻഡ്: ലോകത്തിലെ ഏറ്റവും വിലയേറിയ ഗിറ്റാർ ഏതാണെന്ന് അറിയാമോ. ഈഡൻ ഓഫ് കോറോനെറ്റ് എന്നാണ് ഈ ഗിറ്റാറിന്റെ പേര്. ഇതിന്റെ വില നിങ്ങളെ ഉറപ്പായും ഞെട്ടിക്കും. 16 കോടിയാണ് ഈ ഗിറ്റാറിന്റെ വില. 11,441 വജ്രങ്ങളാണ് ഈ ഗിറ്റാറിൽ പതിപ്പിച്ചിട്ടുള്ളത്. 18 കാരറ്റ് വൈറ്റ് ഗോൾഡും ഗിറ്റാറിലുണ്ട്.

1.637 കിലോ സ്വർണ്ണമാണ് ഗിറ്റാറിൽ പതിപ്പിച്ചിട്ടുള്ളത്. 68 പേർ ചേർന്ന് 700 ദിവസം കൊണ്ടാണ് ഗിറ്റാർ നിർമ്മിച്ചത്. ജ്വല്ലറി ഡിസൈനർ ആരോൺ ഷും ഡിസൈനർ മാർക്ക് ലിയുവുമായി സഹകരിച്ചാണ് ഈ ഗിറ്റാർ നിർമ്മിച്ചത്. വജ്രവും സ്വർണ്ണവും നിർമ്മിച്ചതെങ്കിലും ഈ ഗിറ്റാർ മറ്റുള്ളവ പോലെ തന്നെ സുഗമമായി വായിക്കാൻ കഴിയും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More