ആദായ നികുതി നൽകുന്നുണ്ടോ? ഒരു ലക്ഷം രൂപ വരെ ലാഭിക്കാം
ശമ്പള വരുമാനക്കാർക്ക് ആദയ നികുതി ഇനത്തിൽ ഒരു ലക്ഷം രൂപ വരെ ഇളവ് നേടാനുള്ള നിരവധി മാർഗങ്ങളുണ്ട്. ശമ്പളം പുനക്രമീകരിച്ച് നികുതി ഇളവ് നേടുന്നതെങ്ങനെ? നികുതി ദായകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.
ശമ്പള വരുമാനക്കാർക്ക് നികുതി ലാഭിക്കൽ ഒട്ടേറെ മാഗങ്ങളുമുണ്ട്. നികുതിദായകർക്ക് ശമ്പളം പുനക്രമീകരിച്ചാൽ തന്നെ നികുതി ഗണ്യമായി കുറയ്ക്കാൻ കഴിയും. കമ്പനികൾ ശമ്പള പാക്കേജുകൾ പുനക്രമീകരിക്കുകയാണെങ്കിൽ, നികുതി രഹിത ആനുകൂല്യങ്ങൾ ഉപയോഗിച്ച് ജീവനക്കാരുടെ നികുതി ബാധ്യത കുറയ്ക്കാനാകും. ഫുഡ് കൂപ്പണുകളും ഇന്ധനത്തിൻ്റെയും യാത്രയുടെയും ചെലവുകളും , പത്രങ്ങൾ, ആനുകാലികങ്ങൾ, ഫോൺ, ഇൻ്റർനെറ്റ് എന്നിവയുൾപ്പെടെയുള്ള അലവൻസുകളും ഒക്കെ ലഭിക്കുന്നവരുണ്ട്. സ്പെഷ്യൽ അലവൻസ് പോലെയുള്ള ശമ്പളത്തിൻ്റെ നികുതി വിധേയമായ ഭാഗങ്ങൾ കുറച്ച് നികുതി ഇളവുള്ള അലവൻസുകൾ കൂട്ടിയാൽ ഇതിൻെറ പ്രയോജനം ലഭിക്കും.
ആഗോള എച്ച്ആർ സ്ഥാപനമായ ഓൺ ഇന്ത്യ 1,414 കമ്പനികളിൽ നടത്തിയ പഠനമനുസരിച്ച് ഈ വർഷത്തെ ശരാശരി ശമ്പള വർദ്ധനവ് 9.5 ശതമാനം ആയിരിക്കും. വ്യക്തിയുടെ പ്രകടനം, കഴിവുകൾ എന്നിവയെല്ലാം അനുസരിച്ചായിരിക്കും ഇൻക്രിമെൻ്റുകൾ എങ്കിലും കമ്പനിയുടെ പ്രകടനം, ഓരോ മേഖലയുടെയും സാധ്യതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. കമ്പനിയുടെ ചെലവ് ചുരുക്കലിൻെറ ഭാഗമായി ഇൻക്രിമെൻറുകൾ കുറഞ്ഞെന്നും വരാം.