അതിവേഗത്തിൽ കുതിച്ച് ആപ്പിൾ, ഏറ്റവും പുതിയ ഐഒഎസ് 17 സോഫ്റ്റ്‌വെയർ പതിപ്പ് ഉടൻ അവതരിപ്പിക്കും

ആഗോള ടെക് ഭീമനായ ആപ്പിൾ പുതിയ മാറ്റങ്ങളുമായി വീണ്ടും എത്തുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 17 സോഫ്റ്റ്‌വെയർ പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. ജൂൺ 5ന് നടക്കാനിരിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് കമ്പനി പുതിയ സോഫ്റ്റ്‌വെയർ പതിപ്പ് അവതരിപ്പിക്കുക. ഐഒഎസ് 17- ൽ ആകർഷകവും, ഉപയോഗപ്രദവുമായ ഒട്ടനവധി സവിശേഷതകൾ കൊണ്ടുവരുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. നിലവിൽ, കമ്പനി അവതരിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വെയർ പതിപ്പുകൾ വളരെ മികച്ചവയാണ്.

ഐഒഎസ് 17 എല്ലാ ഹാൻഡ്സെറ്റുകളിലും ലഭിക്കില്ലെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്സ് എന്നിവയിലാണ് പുതിയ പതിപ്പ് ലഭിക്കാതിരിക്കാനുള്ള സാധ്യത കൂടുതൽ. ഇതിനുപുറമേ, ആദ്യ തലമുറ ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച്, അഞ്ചാം തലമുറ ഐപാഡ് എന്നിവയ്ക്കും ഐഒഎസ് 17 സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിച്ചേക്കില്ല. ഈ ഉപകരണങ്ങളെല്ലാം 2015 നവംബറിനും 2017 നവംബറിനും ഇടയിലാണ് പുറത്തിറക്കിയത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More