ചാറ്റ്ജിപിടിയുടെ പിന്തുണ നേട്ടമായി, 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി മൈക്രോസോഫ്റ്റ് ബിംഗ്
ചാറ്റ്ജിപിടിയുടെ പിന്തുണ ലഭിച്ചതോടെ കുറഞ്ഞ കാലയളവുകൊണ്ട് റെക്കോർഡ് നേട്ടം കരസ്ഥമാക്കി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടി ഘടിപ്പിച്ച പുതിയ ബിംഗ് ഉപയോഗിക്കുന്നവരുടെ എണ്ണം 100 മില്യണാണ് കടന്നിരിക്കുന്നത്. ഈ നേട്ടം കൈവരിച്ചതോടെ കമ്പനിയുടെ വളർച്ചയും കുത്തനെ ഉയർന്നിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ എതിരാളികളായ ഗൂഗിൾ പോലും 1 മില്യൺ എത്തിനിൽക്കുമ്പോഴാണ് ബിംഗിന്റെ അസാധാരണ വളർച്ച ശ്രദ്ധേയമായിരിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിംഗിന്റെ വളർച്ച മന്ദഗതിയിലായിരുന്നു. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടിയുടെ പിന്തുണ ലഭിച്ചതോടെ, വളർച്ച കുത്തനെയാണ് ഉയർന്നിട്ടുള്ളത്. ടെക് ലോകത്ത് വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ചാറ്റ്ജിപിടിക്ക് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രധാന കമ്പനികളെല്ലാം ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.