കാത്തിരിപ്പിന് വിരാമമിട്ട് വൺപ്ലസ്, പുതിയ ഹാൻഡ്സെറ്റ് ഈ മാസം 21- ന് പുറത്തിറക്കും

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ഇത്തവണ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് 3 5ജി സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ ഈ ഹാൻഡ്സെറ്റ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ വൺപ്ലസ് നൽകിയിരുന്നു. ഈ മാസം 21- നാണ് ഇവ വിപണിയിൽ അവതരിപ്പിക്കുക. വൺപ്ലസ് നോഡ് 3 5ജിയിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

6.7 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 സ്ക്രീൻ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 1200 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 50 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 4,500 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് വൺപ്ലസ് നോഡ് 3 5ജി വാങ്ങാൻ സാധിക്കുക.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More