ഒരു വര്‍ഷം മുമ്പ് സൗദിയിലെത്തിയ മുക്കം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ബിസിനസ് ആവശ്യാര്‍ത്ഥമാണ് ശംസുദ്ധീന്‍ ഒരു വര്‍ഷം മുമ്പ് സൗദിയിലേക്ക് വന്നത്. നേരത്തെ ഖത്തറില്‍ ബിസിനസ് ചെയ്തിരുന്നു. റിയാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കവെ ജിസാനിലേക്ക് പോയപ്പോഴാണ് മരണം സംഭവിച്ചത്. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കാണ് ജിസാനിലേക്ക് പോയിരുന്നത്.
റിയാദ്: ബിസിനസ് ആവശ്യത്തിന് ഒരു വര്‍ഷം മുമ്പ് സൗദിയിലെത്തിയ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക ശംസുദ്ധീന്‍ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ ജിസാനില്‍ വച്ചായിരുന്നു അന്ത്യം.
നേരത്തേ ഖത്തറില്‍ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീന്‍ ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇവിടെ നിന്ന് ബിസിനസ് ആവശ്യാര്‍ത്ഥം തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ജിസാനിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം ജിസാനില്‍ ഖബറടക്കി.
മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ ടി അബ്ദുറഹ്‌മാന്‍ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകനാണ്. ആയിശ കളരാന്തിരിയാണ് ഭാര്യ. മസിന്‍ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്‌വാന്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: എ ടി ബഷീര്‍, യൂസുഫ്, സൈനുദ്ധീന്‍, സുലൈമാന്‍, സലീം, ഉമ്മുസല്‍മ