സൗദിയില്‍ ഏത് ജോലികള്‍ക്കാണ് ഡിമാന്റ്? ഈ വര്‍ഷം ശമ്പളം ശരാശരി 6 ശതമാനം ഉയരും
പ്രമുഖ ബിസിനസ്, തൊഴില്‍ കേന്ദ്രീകൃത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ ആണ് സൗദിയിലെ ഡിമാന്റ് കൂടുതലുള്ള ജോലികള്‍ പട്ടികപ്പെടുത്തിയത്. കൂപ്പര്‍ ഫിച്ച് നടത്തിയ സര്‍വേയിലാണ് സ്വകാര്യ കമ്പനികള്‍ ഈ വര്‍ഷം ശമ്പളം ആറ് ശതമാനം വര്‍ധിപ്പിക്കുമെന്ന കണ്ടെത്തല്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിജ്ഞാന കൈമാറ്റം വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ട് വിദഗ്ധരായ പ്രഫഷനലുകള്‍ക്കും നിക്ഷേപകര്‍ക്കുമായി കൂടുതല്‍ ഇളവുകളോടെ അഞ്ച് പ്രത്യേക വിസ വിഭാഗങ്ങള്‍ ഈയിടെ സൗദി ആരംഭിച്ചിരുന്നു.
റിയാദ്: സൗദി വിഷന്‍ 2030 രാജ്യത്ത് വലിയ പരിവര്‍ത്തനത്തിനാണ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ ഇത് വലിയ ഉണര്‍വിനും പരമ്പരാഗത തൊഴില്‍ വിപണിയില്‍ മാറ്റത്തിനും കാരണമായിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യത്ത് നടന്നുവരുന്ന വലിയ പരിഷ്‌കരണങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ശരാശരി ശമ്പളത്തില്‍ വര്‍ധനയുണ്ടായിരുന്നു. സ്വദേശിവത്കരണം ശമ്പളം വര്‍ധിക്കാനുള്ള പ്രധാന കാരണമായി നേരത്തേ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം രാജ്യത്തെ സ്വകാര്യ മേഖലയില്‍ ശരാശരി ശമ്പളം ആറ് ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.