ഒരു ലക്ഷം പേർക്ക് 720 കോടി നൽകും; പിഎം-സൂരജ് നാഷണൽ പോർട്ടൽ അവതരിപ്പിച്ചു
ത്രിപുരയിൽ നടന്ന ഓൺലൈൻ ചടങ്ങിലൂടെ പിഎം സൂരജ് നാഷണൽ പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏറ്റവും പിന്നാക്ക വിഭാഗക്കാർക്ക് വായ്പ പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് 720 കോടി രൂപ നൽകും. ആയുഷ്മാൻ ഹെൽത്ത് കാർഡുകളും വിതരണം ചെയ്യുന്നു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട്, കേന്ദ്ര സർക്കാർ പിന്തുണയോടെ വായ്പ ലഭ്യമാക്കുന്നതിനുള്ള രാജ്യവ്യാപക പദ്ധതിയ്ക്കു വേണ്ടി സജ്ജമാക്കുന്ന വെബ്സൈറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. പിഎം-സൂരജ് നാഷണൽ പോർട്ടൽ ആണ് ത്രിപുരയിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ ഓൺലൈൻ വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി സമാജിക് ഉത്തൻ ആൻഡ് റോസ്ഗർ അധരിത് ജൻകല്യൺ എന്നതിന്റെ ചുരുക്ക രൂപമാണ് പിഎം-സൂരജ് (PM-SURAJ).