UAE Weather : യുഎയിൽ നേരിയ മഴക്കും ഇടിമിന്നലിനും സാധ്യത; രാജ്യം നല്ല കാലാവസ്ഥയിലേക്ക്

Today UAE Weather Forecast: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ദുബായിൽ നല്ല കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടാൻ പോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തെളിഞ്ഞ ആകാശം ആയിരിക്കും. എന്നാലും ചില സ്ഥലങ്ങളിൽ ദൂരപരിതി കുറയാൻ സാധ്യതയുണ്ട്. ഡ്രെെവർമാർ ജാ​ഗ്രത പാലിക്കണം.

യുഎഇ: വലിയ മഴയ്ക്കും മിന്നലിനും പൊടിക്കാറ്റിനും ശേഷം യുഎഇയിൽ നല്ലെ കാലാവസ്ഥ എത്തുന്നു. തിങ്കളാഴ്ച രാവിലെ വളരെ നല്ല കാലാവസ്ഥയായിരുന്നു. ഭാഗികമായി മേഘാവൃതമായ അവസ്ഥയിലാണ്. താപനില വളരെ നല്ല രീതിയിൽ പോയി കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും നല്ല കാലാവസ്ഥ തന്നെ തുടരും. എന്നിരുന്നാലും എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചില സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീശും. പകൽസമയത്ത് ക്രമേണ മേഘാവൃതമായി മാറും. വാഹനങ്ങൽ ഓടിക്കുന്ന ഡ്രെെവർമാർ ശ്രദ്ധിക്കണം. കൃത്യമായ അകലം പാലിച്ച് മാത്രം വാഹനം ഓടിക്കുക. ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More