UAE Weather: ദുബായിലും അബുദാബിയിലും കനത്ത മഴയ്ക്കും മിന്നലിനും സാധ്യത
Today UAE Weather Forecast: പ്രതികൂല കാലാവസ്ഥ നേരിടാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് യുഎഇ അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്നും നാളെയും രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുമെന്നാണ് പ്രവചനം. ഇന്ന് രാത്രിയോടെയാണ് അബുദാബിയില്‍ മഴയെത്തുക. തുടര്‍ന്ന് ദുബായ്, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ ഭാഗങ്ങളിലും മഴപെയ്യും.
അബുദാബി: ഇന്നു മുതല്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് എന്‍സിഎം അറിയിപ്പ്.ദുബായിലും അബുദാബിയിലും കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു.
പര്‍വതങ്ങളില്‍ 9 ഡിഗ്രി സെല്‍ഷ്യസും കടല്‍തീര പ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസും വരെ താപനില കുറയും. എമിറേറ്റ്‌സില്‍ ഉടനീളം താപനില കുറയുമെന്നാണ് അറിയിപ്പ്. പൊടിക്കാറ്റ് വീശുകയും റോഡുകളില്‍ ദൃശ്യപരത കുറയുകയും ചെയ്യും. കാറ്റിന്റെയും വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കാം. അറബിക്കലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും.