Abu Dhabi Temple: എന്ത് ധരിക്കണം, മാനദണ്ഡങ്ങള്‍; സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍
Abu Dhabi BAPS Hindu Mandir: ക്ഷേത്രത്തിന്റെ പവിത്രത നിലനിര്‍ത്തുന്നതിനും സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനാണ് ക്ഷേത്ര അധികാരികള്‍ സന്ദര്‍ശകര്‍ക്ക് ചില നിയന്ത്രണങ്ങള്‍ നിഷ്‌കര്‍ഷിച്ചത്. തോളും കാല്‍മുട്ടുകളും മറയുന്ന വസ്ത്രം ധരിക്കുക, ഇറുകിയതോ സുതാര്യമായതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക എന്നിവ പ്രവേശനത്തിനുള്ള നിബന്ധനകളില്‍ പെടുന്നു. ബാഗേജ് നിയന്ത്രണങ്ങളും മൊബൈല്‍ ഉപയോഗ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.
അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ
അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് ഒന്നു മുതലാണ് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആരാധനാകര്‍മങ്ങള്‍ക്കും വാസ്തുവിദ്യാ വൈഭവം നേരില്‍ കാണാനും നിരവധി പേരാണ് എത്തുന്നത്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് പ്രവേശനം. എല്ലാ മതങ്ങളിലും പെട്ട ആളുകള്‍ക്കായി ക്ഷേത്ര വാതിലുകള്‍ തുറന്നിരിക്കുന്നു
തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാനും മര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി ബാപ്‌സ് സ്വാമിനാരായണന്‍ സന്‍സ്തയിലെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും ഉണ്ടാവും. ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലോ പേര് രജിസ്റ്റര്‍ ചെയ്ത് സന്ദര്‍ശന സമയം ബുക്ക് ചെയ്യാം.