യുവരാജ്, അക്ഷയ് കുമാർ, കങ്കണ; ബിജെപിയുടെ 100 സ്ഥാനാർഥികൾ ആരെല്ലാം? പ്രഖ്യാപനം ഇന്നുണ്ടായേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 100 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടേക്കും. യുവ നേതാക്കളും പുതുമുഖങ്ങളും പട്ടികയിൽ ഇടം നേടിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടേക്കും. 100 സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വ്യാഴാഴ്ച പാർട്ടി ആസ്ഥാനത്ത് ചേർന്നിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തോടുനുബന്ധിച്ച് അമിത് ഷായും ജെപി നദ്ദയും സംസ്ഥാനതല നേതാക്കളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. 250ലധികം മണ്ഡലങ്ങളുടെ സാധ്യതകൾ ചർച്ച ചെയ്തു. ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. യുപിയിൽ കഴിഞ്ഞ തവണ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകളിൽ ബിജെപി ജനറൽ സെക്രട്ടറി സുനിൽ ബൻസാലിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നത്.