സൗദിയില്‍ വേദനസംഹാരി കൈവശംവച്ചാല്‍ ജയിലിലാവുമോ? ഓര്‍മപ്പെടുത്തലായി പ്രഭാകരന്‍ ഇസാക്കിന്റെ അനുഭവം
നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്നും കൊണ്ടാണ് പ്രഭാകരന്‍ ഇസാക്ക് സൗദിയില്‍ തിരിച്ചെത്തിയത്. വിമാനമിറങ്ങി താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബസ്സില്‍ നാര്‍കോട്ടിക് വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. ലഗേജില്‍ ഉണ്ടായിരുന്ന വേദനസംഹാരി മരുന്ന് പിടിച്ചെടുക്കുകയും ഡോക്ടറുടെ കുറിപ്പടി ഇല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ വേദനസംഹാരി കൈവശംവച്ചതിന് ജയിലിലായ മലയാളി രണ്ടു മാസത്തിന് ശേഷം മോചതിനായി. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതോടെയാണ് മോചനം സാധ്യമായത്.
നാട്ടിലെ ഡോക്ടര്‍ കുറിച്ച പെയിന്‍ കില്ലര്‍ ലഗേജില്‍ ഉണ്ടായിരുന്നതാണ് പാലക്കാട് സ്വദേശിയായ പ്രഭാകരന്‍ ഇസാക്കിന് വിനയായത്. സൗദിയില്‍ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്നാണ് ഇതെന്ന് അറിയാതെയാണ് കൊണ്ടുവന്നത്.