ഇനി മണിക്കൂറുകള്‍ മാത്രം, യുകെയിലേക്ക് പറക്കാന്‍ ഇതാ സുവര്‍ണ്ണാവസരം; 3000 ഇന്ത്യക്കാര്‍ക്ക് ഫ്രീയായി പോകാം
UK Lottery Visa 2024 For Indian: നറുക്കെടുപ്പിലൂടെ തികച്ചും ലളിതമായ രീതിയിലൂടെയാണ് ഈ സ്കീമിലൂടെ ഇന്ത്യന്‍ പൗരന്മാരെ തെരഞ്ഞെടുക്കുന്നത്.
ന്യൂഡല്‍ഹി: നറുക്കെടുപ്പിലൂടെ യുകെയിലേക്ക് പറക്കാന്‍ ഇതാ സുവര്‍ണ്ണാവസരം. അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യ യങ് പ്രൊഫഷണല്‍ സ്കീമിന് കീഴിലൂടെ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അവസരം നല്‍കുന്നു. ഫെബ്രുവരി 20 ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതല്‍ 22 ന് 2.30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 18 നും 30 നും ഇടയിലാണ് പ്രായപരിധി.