Kuwait New Mandatory Entry Rules: വിരലടയാളം നിർബന്ധമാക്കി കുവൈറ്റ്; രാജ്യത്തേക്ക് വരുമ്പോൾ കർശന പരിശോധന, അറിയേണ്ടതെല്ലാം
ജനുവരിയിലെ മാത്രം കണക്കുകൾ പരിശോധിക്കുമ്പോൾ എയർപോർട്ടിൽ 26,238 പേർ ബയോമെട്രിക് രേഖപ്പെടുത്തിയിരുന്നു. വിസിറ്റ്, ടൂറിസ്റ്റ് വിസകൾ
കുവെെറ്റ്: വിസിറ്റ്, ടൂറിസ്റ്റ് വിസകൾ ആരംഭിച്ചതിന് പിന്നാലെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി കുവെെറ്റ്. കുവെെറ്റ് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കും. കൂടാതെ രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക് വിരലടയാള സംവിധാനം ശക്തമാക്കും.
സ്വദേശികളും , വിദേശികളും രാജ്യത്തിന് പുറത്ത് പോയി വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം. ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് വേണ്ടി ഷോപ്പിങ് മാളുകളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആണ് രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും നിർദേശം നൽകിയിരിക്കുന്നത്.