നിങ്ങൾക്കറിയുമോ? ഫ്രഞ്ച് ഫ്രൈസ് വന്നത് ഫ്രാൻസിൽനിന്നല്ല; ഇമ്മാനുവൽ മാക്രോണിന്‍റെ നാട്ടിലെ വിശേഷങ്ങളറിയാം
റിപ്പബ്ലിക് ദിന പരേഡിലെത്തുന്ന അഞ്ചാമത്തെ ഫ്രാൻസിൻ്റെ പ്രസിഡന്‍റാണ് മാക്രോൺ. മുൻ പ്രസിഡന്‍റുമാരായ വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റിംഗ്, നിക്കോളാസ് സര്‍ക്കോസി, ഫ്രാന്‍സ്വാ ഹോളണ്ട് എന്നിവർ നേരത്തെ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്‍റ് ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇന്നലെ ജയ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തിരുന്നു. നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മാക്രോൺ റിപ്പബ്ലിക് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്‍റാണ് ഇമ്മാനുവൽ മാക്രോണ്‍. മാക്രോണിന്‍റെ സന്ദർശനം ചർച്ചയാകുന്ന വേളയിൽ ഫ്രാൻസുമായി ബന്ധപ്പെട്ട രസകരവും അറിയേണ്ടതുമായ വിവിധ മേഖലകളിലെ അഞ്ച് കാര്യങ്ങൾ അറിയാം.