ബോംബ് ഭീഷണി; ഡൽഹിയിൽ സ്കൂൾ ഒഴിപ്പിച്ചു
ഡൽഹിയിലെ സാദിഖ് നഗറിലുള്ള ഇന്ത്യൻ സ്‌കൂളിൽ ബോംബ് ഭീഷണി. തുടർന്ന് സ്‌കൂളിലെ ജീവനക്കാരേയും കുട്ടികളേയും ഒഴിപ്പിച്ചു. ഡൽഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.
ഇമെയിൽ വഴിയാണ് സ്‌കൂളിന് ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച രാവിലെ 10.49ഓടെയാണ് ഇമെയിൽ ലഭിച്ചത്. 2022 നവംബറിൽ ഇതേ സ്‌കൂളിലേക്ക് ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. പിന്നാലെ ഭീഷണി വ്യാജമെന്ന് തെളിയുകയായിരുന്നു.