മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല, സംവരണം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ

ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനാ പ്രകാരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ മുസ്ലിങ്ങൾക്കുള്ള നാ​ലു ശ​ത​മാ​നം ഒബിസി സം​വ​ര​ണം കർണാടക സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

‘ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു,’ അമിത് ഷാ വ്യക്തമാക്കി.

കർണാടകയിൽ മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒബിസി സംവരണം എടുത്തുകളയാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. സം​സ്ഥാ​ന​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ ന​ട​പ​ടി.ഇ​തു​വ​രെ മുസ്ലിങ്ങ​ൾക്കു​ണ്ടാ​യി​രു​ന്ന സംവരണം സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ​മു​ദാ​യ​ങ്ങ​ളാ​യ ലിം​ഗാ​യ​ത്തി​നും വൊ​ക്ക​ലി​ഗ​ർ​ക്കും വീ​തി​ച്ചു ​ന​ൽ​കും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More