ചര്‍മത്തിന് യുവത്വം നല്കാന് ആയുര്‍വേദം…..
ചര്‍മത്തിന് ചെറുപ്പവും യുവത്വവും നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇതിന് സഹായിക്കുന്ന പല വഴികളില്‍ ഒന്നാണ് ആയുര്‍വേദം.
ചര്‍മത്തിന് നിത്യയൗവനമുണ്ടാകാന് ആഗ്രഹിയ്ക്കുന്നവരാണ് ഏറിയ പങ്കും. പ്രായമായി എന്നത് കേള്‍ക്കാന്‍ താല്പര്യപ്പെടാത്തവര്. എന്നാല്‍ പ്രായമേറുമ്പോള്‍ അതിന് അനുസരിച്ചുള്ള വ്യത്യാസങ്ങള്‍ നമ്മുടെ മുഖത്തും ശരീരത്തിലും വരുന്നത് സാധാരണയാണ്. ഇത് പ്രകൃതിസത്യമാണ്. എന്നിരുന്നാലും പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ വേണ്ടി പല വഴികളും തേടുന്നവര്‍ ധാരാളമുണ്ട്. ഇതിന് പലരും ആശ്രയിക്കുന്ന ഒന്നാണ് ആയുര്‍വേദം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ആരോഗ്യശാഖയായതിനാല് തന്നെ ഇത് ദോഷം വരുത്തുകയുമില്ല. ഇതെക്കുറിച്ചറിയാം
ഇതില്‍ ഒന്നാണ് അഭയാംഗ അഥവാ ഓയില്‍ മസാജ്. ഇത് പിത്തദോഷം അകറ്റാന്‍ ഏറെ നല്ലതാണ്. മസാജ് ഓയില്‍ എസന്‍ഷ്യല്‍ ഓയിലുമായി ചേര്‍ത്ത് മുഖത്തും ദേഹത്തും മസാജ് ചെയ്യാം. ഇത് ചുളിവുകള്‍ വീഴുന്നത് തടയും, ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതിന് സഹായിക്കുന്ന ഒരു വഴിയാണിത്.
പാല് മുഖത്ത് പുരട്ടുന്നത്, ചര്‍മത്തില്‍ പുരട്ടുന്നത് നല്ലൊരു ക്ലെന്‍സിംഗ് വഴിയാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു, ചര്‍മം അയഞ്ഞ് തൂങ്ങാതെ തടയുന്നു. ചെറുപ്പം നില നിര്‍ത്താന്‍ ഇതേറെ നല്ലതാണ്.
പാല് പോലെ തന്നെ തേന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റൊരു വഴിയാണ്. ഇത് ചര്‍മത്തില്‍ പുരട്ടാം. അല്പം കഴിഞ്ഞ് കഴുകാം. ചുളിവുകള്‍ നീക്കാനും ചര്‍മം തിളങ്ങാനും ഇതേറെ നല്ലതാണ്.
യോഗ ശരീരത്തിന്റെ ചെറുപ്പം നില നിര്‍ത്താന്‍ ആയുര്‍വേദം പറയുന്ന ഒരു വഴിയാണ്. യോഗ, പ്രാണായാമ എന്നിവ പരീക്ഷിയ്ക്കാം. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ല പരിഹാരം കൂടിയാണ് ഇത്.
ഇതുപോലെ ധാരാളം വെള്ളം കുടിയ്ക്കുക. ചര്‍മം വരണ്ടതാകാതിരിയ്ക്കാന് ഇതേറെ പ്രധാനമാണ്. ചര്‍മത്തിന് ചെറുപ്പം നല്കാന് സഹായിക്കുന്ന ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നത്.
ചില പ്രത്യേക പായ്ക്കുകള്‍ ചെറുപ്പം നല്കാന് സഹായിക്കുന്നു. ഇതില്‍ ഒന്നാണ് ആര്യവേപ്പില പായ്ക്ക്. ആര്യവേപ്പില അരച്ചിടാം. ഇതിന് ആന്റിബാക്ടീരിയില്‍, ഫംഗല്‍ ഗുണങ്ങളുണ്ട്. ഇതു പോലെ നീം ഓയില്‍ പുരട്ടാം. ഇതും നല്ലതാണ്. ആര്യവേപ്പിലയിട്ട വെള്ളം കൊണ്ട് മുഖവും ശരീരവും കഴുകുന്നതും ആയുര്‍വേദം പറയുന്ന മറ്റൊരു വഴിയാണ്.