വെര്‍ട്ടിഗോ ഉണ്ടാകുന്നുവോ, ഈ വീട്ടുവൈദ്യം പരീക്ഷിയ്ക്കാം
വെര്‍ട്ടിഗോ ഉണ്ടാകുന്നത് ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുമ്പോഴാണെന്ന് നാം പൊതുവേ പറയും. ഇതിന് പരിഹാരമായുള്ള ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ .
വെര്‍ട്ടിഗോ എന്ന അവസ്ഥ പലരേയും അലട്ടുന്ന ഒന്നാണ്. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണിത്. ചെവിയിലെ വെസ്റ്റിബുലാര്‍ സിസ്റ്റത്തിലെ തകരാറുകളാണ് വെര്‍ട്ടിഗോ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇത് തല ചുറ്റല് പോലുള്ള അവസ്ഥകളിലേയ്ക്കെത്തിയ്ക്കുകയും ചെയ്യുന്നു. ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്നുവെന്നാണ് നാം പൊതുവേ വെര്‍ട്ടിഗോയെ പറയാറ്. തല കറക്കത്തിനൊപ്പം ശരീരത്തിന്റെ ബാലന്‍സ് കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. തലചുറ്റല്‍, ബാലന്‍സ് കിട്ടാതെ വരിക, ഒരു വശത്തേക്ക് വീഴുക, ഓക്കാനം, ഛര്‍ദ്ദി, കണ്ണിന് മങ്ങല്‍, ചെവിയില്‍ ഒരു തരം മുഴക്കം, തലവേദന എന്നിവയെല്ലാം തന്നെ ഇതിനൊപ്പം ഉണ്ടാകാം. നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നുവെങ്കില്‍ അത് വെര്‍ടിഗോയുടെ ലക്ഷണമാണ്. വെര്‍ട്ടിഗോ തീരെ നിസാരമായി എടുക്കേണ്ട ഒന്നല്ല. കൃത്യമായി മെഡിക്കല്‍ ശ്രദ്ധ വേണം. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാര വഴികളുമുണ്ട്. വീട്ടുവൈദ്യം എന്ന് ഇതിനെ പറയാം.