ഒരു മുടിയ്ക്ക് പകരം 10 മുടി വരാന്‍ ഈ വിദ്യ..
മുടി നല്ലതുപോലെ വളരാനും മുടി കൊഴിയാതിരിയ്ക്കാനും സഹായിക്കുന്ന പ്രത്യേക മിക്സ് ഓയില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കാം. ഇതെക്കുറിച്ചറിയാം
മുടി വളരാത്തതും കൊഴിയുന്നതുമെല്ലാമാണ് പലരേയും അലട്ടുന്ന പ്രശ്നം. ഇതിന് പരിഹാരമായി പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതില്‍ ഒന്നാണ് ഓയില്‍ മസാജ്. ഓയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. പല തരം ഓയിലുകള്‍ ഇതിനായി ഉപയോഗിയ്ക്കാം. മുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഒരു ഓയില്‍ മസാജിനെ കുറിച്ചറിയാം. ഇതിനായി വേണ്ടത് ആവണക്കെണ്ണ, വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ്.
ആവണക്കെണ്ണ മുടിയുടെ വളര്‍ച്ചയ്ക്ക് പൊതുവേ ഗുണകരമാണ്. ആവണക്കെണ്ണയിൽ റിച്ചിനോലിക് ആസിഡും ഒമേഗ 6 അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട് എന്നതിനാൽ, ഇത് ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു, അതിനാൽ മുടിയുടെ വളർച്ച വർദ്ധിക്കുന്നു. അവശ്യ പോഷകങ്ങളുടെ സഹായത്തോടെ ശിരോചർമ്മം പോഷിപ്പിക്കുന്നതിനും വേരുകളെ ശക്തിപ്പെടുത്തുന്നതിനും ഇത് പ്രവർത്തിക്കുന്നു.
മുടിയ്ക്ക് ആരോഗ്യം നല്കുന്ന ഒന്നാണ് ശുദ്ധമായ വെളിച്ചെണ്ണ. ഏറെ ഗുണങ്ങള്‍ മുടിയ്ക്ക് നല്കുന്ന ഒന്നാണ് ഇത്. നല്ല ഓര്‍ഗാനിക് വെളിച്ചെണ്ണ തിരഞ്ഞെടുക്കുന്നതാണ് എല്ലായ്പ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്ലത്. ഇതിനായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വെളിച്ചെണ്ണ ആട്ടിച്ച് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ ഉരുക്കെണ്ണ ഉപയോഗിക്കാവുന്നതാണ്. റിഫൈന്‍ ചെയ്ത് എടുക്കാത്ത വെളിച്ചെണ്ണയ്ക്ക് മാത്രമാണ് ഗുണങ്ങളും കൂടുക.