കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ കശുവണ്ടിപ്പരിപ്പ് കഴിയ്ക്കേണ്ടത് ഇങ്ങനെ
eat cashew nuts : കശുവണ്ടിപ്പരിപ്പ് കൊളസ്ട്രോള്‍ വരുത്താതിരിയ്ക്കാന്‍ ചില പ്രത്യേക രീതിയില്‍ കഴിയ്ക്കാം, അറിയൂ...
നട്സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം അടങ്ങിയതാണ് ഇവ. നല്ല കൊഴുപ്പിന്റെ ഉറവിടം. പല തരം നട്സുണ്ട്. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. ഇതില്‍ കശുവണ്ടിപ്പരിപ്പ് അഥവാ ക്യാഷ്യൂ നട്സ് പലര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്.പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. എങ്കിലും ഇത് കൊളസ്ട്രോള്‍ ഉണ്ടാക്കുമോയെന്ന ഭയത്താല്‍ പലരും ഇത് ഒഴിവാക്കാറുമുണ്ട്. വാസ്തവത്തില്‍ കശുവണ്ടിപ്പരിപ്പ് കൊളസ്ട്രോള്‍ കാരണമാകുമോ എന്നറിയൂ..