വേനല്‍ക്കാലത്ത് മുഖത്തെ ടാന്‍ നീക്കാന്‍ കറ്റാര്‍വാഴ വിദ്യ….
വേനല്‍ കനക്കുമ്പോള്‍ മുഖത്ത് ടാനും അസ്വസ്ഥതകളുമുണ്ടാകുന്നത് സാധാരണയാണ്. ഇതിന് പരിഹാരമായി കറ്റാര്‍വാഴ ഉപയോഗിയ്ക്കാം. ഇതെങ്ങനെ എന്നറിയാം.
വേനല്‍ കനക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്‌നങ്ങളും സാധാരണയാണ്. വേനലിലേയ്ക്ക് ഇറങ്ങുമ്പോള്‍ ചര്‍മം കരുവാളിയ്ക്കുന്നത്, അതായത് ടാനാകുന്നതാണ് പലരേയും അലട്ടുന്ന പ്രശ്‌നം. ചര്‍മനിറത്തെ ബാധിയ്ക്കുന്നത് മാത്രമല്ല, ഇത് ചര്‍മത്തിന് പല അസ്വസ്ഥതകളുമുണ്ടാക്കുന്നു. സണ്‍ബേണ്‍ പോലുളള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ഇതിന് പരിഹാരമായി ചെയ്യാവുന്ന വിദ്യയുണ്ട്.
ഇതിന് സഹായിക്കുന്നത് കറ്റാര്‍വാഴയാണ്. ഇത് ചര്‍മസംരക്ഷണത്തിന് പേരു കേട്ടതാണ്. ഇതിലെ പല ഘടകങ്ങളും ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്നു. ചര്‍മത്തിന് ഇതിന്റെ തണുപ്പ് വെയിലിന്റെ അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കുന്നു. ഇതിനാല്‍ തന്നെ ഇത് വേനല്‍ക്കാലത്ത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ ടാന്‍ മാറാന്‍ ഉപയോഗിയ്ക്കാവുന്ന ഒന്ന്. ഇത് പല രീതിയിലും ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. മുഖത്തെ ടാന്‍ മാറാന്‍ കറ്റാര്‍വാഴ തനിയെയും അല്ലാതെയും ഉപയോഗിയ്ക്കാം.