LifestyleHealthHealth Benefits Of Drinking Pathimukham Vellam During Summer Season ചൂടുകാലത്ത് പതിമുഖം ഇട്ട വെള്ളം കുടിച്ചാല്‍ ഗുണം
വേനല്‍കാലം അടുത്ത് തുടങ്ങിയിരിക്കുന്നു. ഈ സമയത്ത് ദാഹം മാറ്റാന്‍ ഏറ്റവും നന്നായി കുടിക്കാവുന്ന ഒരു വെള്ളമാണ് പതിമുഖം. ഇതിന് നിരവധി ആരോഗ്യ വശങ്ങളും ഉണ്ട്.
പൊതുവില്‍ വീട്ടില്‍ നമ്മള്‍ ഒരു കലത്തില്‍ കുടിക്കാന്‍ വെള്ളം തിളപ്പിച്ച് വെച്ചിട്ടുണ്ടാകും. ചിലര്‍ സാധാ വെള്ളം തിളപ്പിച്ചായിരിക്കും വെച്ചിട്ടുണ്ടാവുക. എന്നാല്‍, ചിലര്‍ അതില്‍ ഏലക്കായ, ജാതി ഇല, തുളസി, ജീരകം, കരിങ്കാലി, പതിമുഖം എന്നിവയില്‍ ഏതെങ്കിലും ഇട്ട് വെള്ളം തിളപ്പിക്കാറുണ്ട്. ഇത്തരത്തില്‍ പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
പതിമുഖം
വെള്ളം തിളപ്പിച്ചാല്‍ നല്ല റോസ് നിറത്തില്‍ വരുന്നതും അതുപോലെ, നിരവധി ആരോഗ്യഗുണങ്ങളുമുള്ള ഒറു ദാഹശമിനിയാണ് പതിമുഖം. ഇന്ന് നിരവധി വീടുകളില്‍ പതിമുഖം ഇട്ടാണ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്. ഈ വെള്ളത്തിന് ദാഹം വേഗത്തില്‍ ശമിപ്പിക്കുന്നതിനും നാവിന് ചെറിയ രുചി നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.
- പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പതിമുഖം നല്ലതാണ്.
- ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
- രക്തത്തിലെ പഞ്ചസ്സാരയുടെ അലവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ നല്ലത്.
- ആന്റികാന്‍സര്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.
- ആര്‍ത്തവകാലത്തെ വേദനകള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്.
- വെള്ളംദാഹം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
- രക്തം ശുദ്ധീകരിക്കുന്നു
- മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്നു
- അലര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു
പതിമുഖം വെള്ളം തയ്യാറാക്കേണ്ട വിധം
നിങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം അടുപ്പില്‍ വെക്കണം. ഇതിലേയ്ക്ക് പതിമുഖം ഒന്നോ രണ്ടോ കഷ്ണം ഇട്ട് കൊടുക്കാവുന്നതാണ്. നന്നായി തിളച്ച് വരുമ്പോള്‍ വെള്ളത്തിന് നല്ല പിങ്ക് നിറം ലഭിക്കും. ഇത് കുപ്പിയിലാക്കി എടുത്ത് വെക്കാം.
ഇത് അരിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ല. എത്ര വേനല്‍ ചൂടില്‍ നിന്ന് വന്നാലും ഈ പതിമുഖം ഇട്ട വെള്ളം കുടിക്കുന്നത് നല്ല ആശ്വാസം നല്‍കും. ഈ വെള്ളത്തിലേയ്ക്ക് ഇഞ്ചി പോലെയുള്ളവ ഇട്ടില്ലെങ്കിലും കുടിക്കാന്‍ നല്ല സ്വാദും അതുപോലെ, ആരോഗ്യത്തിന് നല്ലതും ആണ്.
ആഹാരത്തിന് നിറം
വളരെ നല്ല നാച്വറല്‍ ഫുഡ് കളറായും പതിമുഖത്തെ ഉപയോഗിക്കാവുന്നതാണ്. ഇതിനായി കുറച്ച് ചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് പതിമുഖം ഇട്ട് വെക്കണം. കുറച്ച് സമയം കഴിയുമ്പോള്‍ ഇതിലേയ്ക്ക് നിറം ഇറങ്ങി വന്നിട്ടുണ്ടാകും ഇത് ആഹാരത്തില്‍ ഉപയോഗിക്കാവുന്നതാണ്.
വേണമെങ്കില്‍ ഇത് ചൂടുപാലിലും ചെയ്യാവുന്നതാണ്. ഇതും നല്ലത് തന്നെ. നല്ല നിറം ലഭിക്കാന്‍ ഇത് സഹായിക്കും. ഷേയ്ക്ക്, ഫ്രൂട്‌സ് സാലഡ് എന്നിവ തയ്യാറാക്കുമ്പോള്‍ ഇവ എടുക്കാം. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഈ വെള്ളത്തില്‍ ഏലക്കായയും അഥുപോലെ ഇഞ്ചിയും ഇട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇഞ്ചിയും ഏലക്കായയും ചേര്‍ത്താല്‍ ഇതിന് കൂടുതല്‍ ഗുണം ചെയ്യും. കാരണം, ഇഞ്ചിക്കും ഏലക്കായയ്ക്കും ദാഹം തീര്‍ക്കാനും ദഹനത്തിനും ഉതകുന്ന ഗുണങ്ങളുണ്ട്.