മുഖരോമം കളയാന്‍ അരിപ്പൊടി വിദ്യ
മുഖത്തും ശരീരത്തിലും വളരുന്ന രോമം സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. ഇതിനായി വാക്‌സിംഗ് പോലുള്ള വഴികള്‍
മുഖത്തും ദേഹത്തും വളരുന്ന രോമങ്ങള്‍ പല സ്ത്രീകളും നേരിടുന്ന പ്രധാനപ്പെട്ട ഒരു സൗന്ദര്യപ്രശ്‌നമാണ്. മുഖരോമങ്ങള്‍ പ്രധാന പ്രശ്‌നവുമാണ്. ഇതിന് പരിഹാരമായി പലരും പരീക്ഷിയ്ക്കുന്നത് വാക്‌സിംഗ് പോലുള്ള വഴികളാണ്. ഇത് പലര്‍ക്കും ചര്‍മത്തില്‍ അസ്വസ്ഥതകളുണ്ടാക്കുന്ന ഒന്നാണ്. മാത്രമല്ല, നല്ല വേദനയുമുണ്ടാക്കും. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്.
ഇതില്‍ അരിപ്പൊടി വച്ചിട്ടുള്ള വിദ്യയുണ്ട്. അരിപ്പൊടി നല്ലൊരു സ്‌ക്രബറാണ്. ഇത് പല നാച്വറല്‍ സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു വഴിയാണ്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും ഏറെ ഗുണം നല്‍കുന്നു. അരിപ്പൊടി കൊണ്ട് പല ഫേസ്മാക്‌സുകളുണ്ടാക്കാം. ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കാനും മുഖരോമം നീക്കാനും അരിപ്പൊടി ഉപയോഗിയ്ക്കുന്നു.