LifestyleHealthWarning Signs Of Diabetic Foot Complications ഡയബെറ്റിക് ഫുട്ട് ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, കാര്യം..
പ്രമേഹം ഗുരുതരമാകുന്നതിന്റെ സൂചന കാലുകളില്‍ കൂടി വരുന്നത് സാധാരണയാണ്. ഡയബെറ്റിക് ഫുട്ട് എന്ന് ഇതിനെ പറയാം.
നമ്മുടെ പാദങ്ങള്‍ പലപ്പോഴും ആരോഗ്യ സൂചികകള്‍ ആയി പ്രവര്‍ത്തിയ്ക്കാറുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളും പാദങ്ങളിലൂടെ നേരത്തെ തന്നെ വെളിപ്പെടുന്നു. ഒരു ഹെല്‍ത്ത് ബാരോമീറ്റര്‍ എന്ന നിലയില്‍ ഇവയെ കാണാം. ഇന്ത്യയിലെ നല്ലൊരു ഭാഗം ജനസംഖ്യയെ ബാധിയ്ക്കുന്ന ഡയബെറ്റിസ് രോഗത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഡയബെറ്റിക് ഫുട്ട് എന്നത്. പ്രമേഹത്തിന്റെ തീവ്രതയും തുടക്കവുമെല്ലാം തന്നെ പാദങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 77 മില്യണ്‍ ആളുകള്‍ക്ക് ടൈപ്പ് 2 ഡയബെറ്റിസ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. കോശങ്ങളില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ആരംഭിയ്ക്കുമ്പോഴാണ് ഇതിന് തുടക്കമാകുന്നത്. അമിതവണ്ണം, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയ പല കാര്യങ്ങള്‍ നിയന്ത്രിച്ചും ടൈപ്പ് 2 പ്രമേഹത്തിന് നിയന്ത്രണമുണ്ടാക്കാം. പ്രമേഹം ഗുരുതരമാകുന്നുവെന്നതിന്റെ സൂചനകള്‍ നമ്മുടെ പാദങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു.