മുടിയുടെ പ്രശ്നങ്ങൾ അകറ്റാനായി നെല്ലിക്ക

നല്ല കട്ടിയുള്ളതും നീളമുള്ളതുമായ മുടി ആരാണ് ആ​ഗ്രഹിക്കാത്തത്. അതിന് ഏറ്റവും നല്ലതാണ് നെല്ലിക്ക. ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്.

നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാലനര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഇത് താരൻ, മറ്റ് ഫംഗസ് അണുബാധകൾ എന്നിവ തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നെല്ലിക്ക വിറ്റാമിൻ ഇയാൽ സമ്പുഷ്ടമാണ്. ഇത് മുടിക്ക് മികച്ച കണ്ടീഷണറാക്കി മാറ്റുന്നു. ഇത് മുടിയുടെ അകാല നര കുറയ്ക്കുമെന്നും പറയപ്പെടുന്നു.വിറ്റാമിൻ ഇ, സി തുടങ്ങിയ പോഷകങ്ങൾ മുടി കരുത്തുള്ളതായി വളരാൻ സഹായിച്ചേക്കാം. വിറ്റാമിൻ ഇ തലയോട്ടിയിലെ ആരോഗ്യകരമായ രക്തചംക്രമണത്തെ സഹായിക്കുന്നു. ഇത് നമ്മുടെ രോമകൂപങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ ഇത് പ്രാപ്തമാക്കുന്നു.

താരന്റെ പ്രശ്‌നമുള്ളവർ നെല്ലിക്കയുടെ നീര് ഉപയോഗിക്കുന്നതോടെ ഈ പ്രശ്‌നത്തിൽ നിന്നും രക്ഷനേടാൻ കഴിയും.

മുടി കറുപ്പിക്കാൻ വേണ്ടി മൈലാഞ്ചിക്കൊപ്പം നെല്ലിക്കയുടെ നീരും ചേർക്കാം.  ഇതിനായി നിങ്ങൾ നെല്ലിക്കയുടെ നീരിൽ വേണം മയിലാഞ്ചി കലക്കിയെടുക്കേണ്ടത് ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടണം.

ഇനി ഈ മിശ്രിതം ഉണങ്ങിയ ശേഷം നിങ്ങൾക്ക്  സാധാരണ വെള്ളമുപയോഗിച്ചോ അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചോ മുടി കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടി നീളത്തിൽ വളരുക മാത്രമല്ല മുടിയുടെ വേരുകൾക്ക് കരുത്ത് പകരുകയും ചെയ്യും.

തലയോട്ടിയിൽ മസാജ് ചെയ്യാൻ നമ്മളിൽ പലരും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. നെല്ലിക്ക എണ്ണയിലും  രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ അകറ്റി നിർത്തുന്നു.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More