ജലദോഷം ഇടവിട്ട് വരുന്നതിന് പിന്നിൽ
ജലദോഷം വന്നാല്‍ ഉടന്‍ തന്നെ മിക്കവരും ചെയ്യുന്നത് സ്വയം ചികിത്സയാണ്. ഇത് അത്ര നല്ല ശീലമല്ല. ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കൈ ശരിയായ രീതിയില്‍ കഴുകാതിരുന്നാൽ
കെെ എപ്പോഴും സോപ്പിട്ട് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിയിൽ പോയി വന്നശേഷം, ബാത്ത്റൂമിൽ പോയ ശേഷം, രോഗബാധിതരെ തൊട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തില്ലെങ്കിലും തൊട്ടതിന് ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കെെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.
ദുര്‍ബലമായ രോഗപ്രതിരോധ ശേഷി
ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരാം. ചിലപ്പോള്‍ അത് സ്വയംപ്രതിരോധ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
അധികമായി വിയര്‍ക്കുക
അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വയ്ക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വർദ്ധിപ്പിക്കാനാകും.
ഇടുങ്ങിയ സ്ഥലത്ത് ജീവിക്കുമ്പോൾ
ഇന്ന് മിക്കവരും വീട്ടിൽ വാതിലുകളും ജനലുകളുമെല്ലാം അടച്ചിടാറാണ് പതിവ്. ഇവ അടച്ചിടുമ്പോൾ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അതിലൂടെ ബാക്ടീരിയ അന്തരീക്ഷത്തില്‍ വിന്യസിക്കുകയും പുറത്ത് പോകാതെ അവിടെ തന്നെ പരക്കുകയും ചെയ്യുന്നു. വെന്‍റിലേറ്ററുകള്‍ ഇത് പുറത്ത് പോകാന്‍ ഒരുവിധം സഹായിക്കുമെങ്കിലും ദിവസവും കുറച്ച് നേരം ജനലുകളും വാതിലുകളും തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ജലാംശം വിയര്‍പ്പിലൂടെ പുറത്ത് പോകാതെ ഒരു പരിധി വരെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുഖത്ത് പതിവായി തൊടുന്നത്
കൈയ്യിലൂടെയാണ് ഏറ്റവും കൂടുതൽ ബാക്ടീരിയ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്. അടിക്കടി കൈ കഴുകാന്‍ നമുക്കാര്‍ക്കും സാധിക്കാത്തതിനാല്‍ മുഖത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ അത് വായയിലേക്കും തുടര്‍ന്ന്, മറ്റ് അവയവങ്ങളിലേക്കും എളുപ്പത്തില്‍ പടരാം.
അലര്‍ജിയുള്ളവർ
അലർജിയാണ് മറ്റൊരു പ്രശ്നം. പൊടി അലർജിയുള്ളവർക്കാണ് ജലദോഷം കൂടുതലായി ഉണ്ടാകുന്നത്. അലര്‍ജി ജലദോഷത്തെ കൂടുതല്‍ മോശമായ സ്ഥിതിയില്‍ ചെന്നെത്തിക്കും. അലര്‍ജിയുള്ള ആളുകളില്‍ ജലദോഷം മാറാതെ നിർക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.