അറിയാം കറുവയിലയുടെ ആരോഗ്യഗുണങ്ങൾ

ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒന്നാണ് കറുവയില എന്ന ബേലീഫ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറുവയിലയ്ക്കുണ്ട്. ആയുർവേദ ചികിത്സയിൽ നിരവധി രോഗങ്ങൾക്ക് കറുവയില ഔഷധമാണ്.

കറുവയില ഉണക്കിയാണ് ഉപയോഗിക്കുന്നത്. ദഹനപ്രശ്നങ്ങൾക്കും ചർമസംരക്ഷണത്തിനും എല്ലാം കറുവയില പരിഹാരമേകും. എന്നാൽ ഒരു ദിവസം ഒരു ഗ്രാമിലധികം ഉപയോഗിച്ചാൽ വിയർക്കാനും അമിതമായി മൂത്രം പോകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ, അതുകൊണ്ടുതന്നെ അമിതമായ അളവിൽ കറുവയില ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം. കറുവയിലയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

ഉണങ്ങിയ കറുവയില കത്തിച്ച പുക ശ്വസിക്കുന്നത് നാഡീ സംവിധാനത്തെ ശാന്തമാക്കുന്നു. മാനസിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. കറുവയിലയിലടങ്ങിയ എസ്സൻഷ്യൽ ഓയിലുകൾ ശരീരത്തിനും മനസ്സിനും ശാന്തതയേകുന്നു. കറുവയില ഒരു ആന്റിഡിപ്രസന്റായി പ്രവർത്തിച്ച് ഒരാളുടെ മാനസികനിലയെ ഉയർത്തുന്നു. കൂടാതെ ഉത്കണ്ഠയും സമ്മർദവും അകറ്റുന്നു.

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കറുവയിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. അവ പാൻക്രിയാറ്റിക് ബീറ്റാകോശങ്ങളുടെ നാശം തടയുകയും ഇൻസുലിന്റെ ഉൽപാദനം വർധിപ്പിക്കുകയും ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക്, ദീർഘകാലമായുള്ള പ്രമേഹം മൂലമുണ്ടാകുന്ന കേടുപാടുകൾ തടയാനും കറുവയിലയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More