ശരീരത്തിന്റെ ഓരോ ഭാഗത്തും ഉണ്ടാവുന്ന മറുകുകളിൽ ഒളിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഭാവിയും ഭാഗ്യവും

മറുകുകള്‍ അഥവാ ബര്‍ത്ത് മാര്‍ക്ക് ശരീരത്തില്ലാത്തവര്‍ വളരെ
ചുരുക്കമാണെന്ന് തന്നെ പറയാം. ഇതിന് പിന്നില്‍ പല വിശ്വാസങ്ങളും ഒളിഞ്ഞ് കിടക്കുന്നുമുണ്ട്. ശരീരത്തിന്റെ ഭാഗങ്ങളില്‍ വരുന്ന മറുകനുസരിച്ച് ആളുടെ മുന്‍ ജന്മം മുതല്‍ ഭാവി ജീവിതം വരെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ജ്യോതിഷികൾ പറയുന്നത്.
ഇത്തരത്തലുള്ള പ്രവചനങ്ങളില്‍ നല്ലൊരു ഭാഗവും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതിനലാകാം ഇതില്‍ വിശ്വസിക്കുന്നവരും ഏറെയാണ്. ശരീര ഭാഗങ്ങളില്‍ വരുന്ന മറുകുകളുടെ പ്രത്യേകത എന്തെന്ന് നോക്കാം

ചുണ്ടില്‍ മറുക് വരുന്നവര്‍ ഏറെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. കീഴ്ചുണ്ടില്‍ മറുക് വരുന്നവര്‍ ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കും.

ഇടത് വശത്തെ കവിളില്‍ മറുക് വരുന്ന ആണ്‍കുട്ടികള്‍ ഏത് കാര്യത്തില്‍ ഏര്‍പ്പെട്ടാലും ആത്മാര്‍ഥമായി ചെയ്യുന്ന ആളായിരിക്കും. അല്ല വലത് വശത്താണെങ്കില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികളില്‍ വലത് ഭാഗത്ത് മറുക് വന്നാല്‍ മികച്ച കുടുംബ ജീവിതം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വാസം.

നെറ്റിയില്‍ മറുക് വരുന്നവര്‍ക്കും ഏറെ പ്രത്യേകതകളുണ്ട്. നെറ്റിയുടെ വലത് വശത്താണ് മറുക് വരുന്നതെങ്കില്‍ ആള്‍ അതീവ ബുദ്ധിശാലിയാണെന്നും മികച്ച വിദ്യാഭ്യാസം നേടുമെന്നതിന്റെയും ലക്ഷണമാണ്. നെറ്റിയുടെ നടുക്കാണ് മറുക് വരുന്നതെങ്കില്‍ ആള്‍ ആരുടേയും മനസ് കീഴടക്കാന്‍ കഴിവുള്ള ആളായിരിക്കും.

 

കഴുത്തില്‍ മറുക് വരുന്നവര്‍ ജീവിതത്തില്‍ വന്‍ വിജയം കൈവരിക്കുന്നവരായിരിക്കും. എന്നാല്‍ അതിനിടയില്‍ മാനസികമായി ചെറിയ വേദനകള്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടി വന്നേക്കാം.

കയ്യില്‍ മറുക് വരുന്നവര്‍ക്ക് ക്രിയാത്മകമായ കഴിവുകള്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. വിരലില്‍ മറുകുള്ളവര്‍ സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യും എന്നതിന്റെ ലക്ഷണമാണ്. മറുകുകളുടെ നിറവും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ചുവന്ന നിറത്തിലുള്ള മറുക് കഴിഞ്ഞ ജന്മത്തിലെ വേദനകളെ സൂചിപ്പിക്കുന്നതാണ്. വെളുത്ത നിറമാണെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ മുറിവുകളേയും സൂചിപ്പിക്കുന്നു.

കാലില്‍ മറുക് ഉണ്ടാകുന്നത് കൂടുതലും തുടയിലാണ്. അങ്ങനെയുള്ളവര്‍ക്ക് ആനന്ദകരമായ ജീവിതം ലഭിക്കുകയും ഉയര്‍ച്ച ലഭിക്കുകയും ചെയ്യും.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More