കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു, പ്രതിഭാസം ആലപ്പുഴ പുറക്കാട്; കാരണം വ്യക്തമല്ല
രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നും. ഇത്തര പ്രതിഭാസം ചാകരക്കാലത്ത് കാണാറുണ്ട്- നാട്ടുകാർ പറഞ്ഞു. കൂടാതെ, ഇതിനുമുന്‍പ് രണ്ട് തവണ കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ടെന്നും അത് സുനാമിക്ക് മുന്‍പും ചാകര കാലത്തുമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അമ്പലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്താണ് ഉള്‍വലിഞ്ഞത്. ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.\
കടല്‍ ഉള്‍വലിഞ്ഞ നിലയില്‍ ഇന്ന് രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കടൽ ഉൾവലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞതിനെ തുടർന്ന് പുറക്കാട് തീരത്തേക്ക് മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കുന്നില്ല. അയ്യൻകോയിക്കൽ മുതൽ പുറക്കാട് എസ്ഡിവി സ്കൂൾ വരെ അരകിലോമീറ്ററോളം ദൂരത്താണ് പ്രതിഭാസം ഉണ്ടായത്. രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ഇത്തര പ്രതിഭാസം ചാകരക്കാലത്ത് കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.