പ്രധാനമന്ത്രി 15നും 16നും 18നും തമിഴ്നാട്ടിൽ
പ്രധാനമന്ത്രി നേരേന്ദ്രമോദി മാർച്ച് 15, 16 തിയ്യതികളിൽ കേരളം സന്ദർശിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇതേ ദിവസങ്ങളിൽ തമിഴ്നാട്ടിലും മോദിക്ക് പരിപാടികളുണ്ട്
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍ മാർച്ച് 15, 16, 18 തിയ്യതികളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായാണ് സന്ദർശനം. 15-ന് സേലത്താണ് പ്രധാനമന്ത്രി ഉണ്ടാവുക. ഇവിടെ അദ്ദേഹം രണ്ടാംതവണയാണ് പ്രചാരണത്തിന് എത്തിച്ചേരുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് തമിഴ്നാട്ടിലേക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടർമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തമിഴ്നാട്ടിൽ 15, 16, 18 തിയ്യതികളിലാണ് മോദിയുടെ പരിപാടികൾ നടക്കുക.
കൊങ്കുനാട് മേഖലയിൽ മോദിയുടെ വരവ് വൻ സംഭവമാക്കാനുള്ള ശ്രമിത്തിലാണ് ബിജെപി. ഇവിടെ ഒരു ലക്ഷത്തിലധികം പേരെ അണിനിരത്തിയുള്ള റാലി നടത്താൻ ശ്രമമുണ്ട്. 16-ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുയോഗത്തെയും അഭിസംബോധന ചെയ്യും. കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കന്യാകുമാരിയിൽനിന്നാണ് മോദി പ്രചാരണം തുടങ്ങിയത്.