അങ്കമാലി – കുണ്ടന്നൂർ ​ഗ്രീൻഫീൽ​ഡ് ഹൈവേ; തുടർനടപടികൾ‌ പുരോ​ഗമിക്കുന്നുവെന്ന് എംപി

കൊച്ചിയുടെ കിഴക്കൻ പ്രദേശത്ത്കൂടി പോകുന്ന ഈ ​ഗ്രീൻഫീൽഡ് ബൈപ്പാസ് ന​ഗരത്തിന് പുത്തൻ വികസന സാധ്യതകളാണ് ഉയർത്തുന്നത്. വടക്കൻ ജില്ലകളിൽ നിന്നും എത്തുന്നവർക്ക് ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില എന്നിങ്ങനെ കൊച്ചിയിലെ പ്രധാന ​പ്രദേശങ്ങൾ താണ്ടുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണ് ശ്രദ്ധേയം.

കൊച്ചി: കൊച്ചി നഗരത്തിലെ കുരുക്കഴിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ ബൈപ്പാസ് പദ്ധതി പുരോഗമിക്കുകയാണെന്ന് ബെന്നി ബെഹന്നാൻ എംപി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എംപി മനസ് തുറന്നത്. പദ്ധതിയുടെ ഒന്നാം വിജ്ഞാപനം വന്നു, രണ്ടാം വിജ്ഞാപനത്തിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർ‌ലമെന്റിന്റെ അവസാന സമ്മേളനത്തിലും ഇക്കാര്യം ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More