തിരുവുത്സവം രണ്ടാം ദിനം: ഇന്നത്തെ ചടങ്ങുകള്‍, എരുമേലി – ഗുരുവായൂർ ബസ് സർവീസ് തുടങ്ങി
ഇന്നലെയാണ് (ഫെബ്രുവരി 21) ഗുരുവായൂര്‍ തിരുവുത്സവം കൊടിയേറിയത്.
തൃശൂര്‍: ഗുരുവായൂര്‍ തിരുവുത്സവം രണ്ടാംദിനത്തിലേക്ക്. ഫെബ്രുവരി 21 ന് (ഇന്നലെ) കൊടിയേറി. മാര്‍ച്ച് 1 ന് ആറോട്ടെടാണ് സമാപനം. ബ്രഹ്മകലശാഭിഷേകം 20 ന് സമാപിച്ചിരുന്നു. ഉത്സവം ഒന്നാം ദിവസമായ ബുധനാഴ്ച രാവിലെ 6.30ന് ആനയില്ലാ ശീവേലിയും ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആനയോട്ടവും നടന്നു.