സൗദിക്കടുത്ത് കടലില്‍ ഭൂചലനം; തീവ്രത 4.4 ഡിഗ്രി

സൗദി അറേബ്യയോട് ചേര്‍ന്ന കടലില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം നടന്നതായി സൗദി ജിയോളജിക്കല്‍ സര്‍വേ. റിക്ടര്‍ സ്‌കെയിലില്‍ 4.40 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാമ്പു ഭാഗത്തോട് ചേര്‍ന്ന കടലിന്റെ മധ്യത്തില്‍ 32 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

റിയാദ്: സൗദിക്കടുത്ത് ചെങ്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 ഡഗ്രി രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 6.52നാണ് ഉണ്ടായത്

സൗദിയിലെ യാമ്പു ഭാഗത്തോട് ചേര്‍ന്ന കടലിന്റെ മധ്യത്തില്‍ 32 കിലോ മീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേ സമയം സൗദിയുടെ കരഭാഗങ്ങളില്‍ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല.

ആഫ്രിക്കന്‍ ഫലകത്തില്‍ നിന്ന് അറേബ്യന്‍ ഫലകത്തിന്റെ പടിഞ്ഞാറ് അതിര്‍ത്തി സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്റെ കാണമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാഅല്‍ഖൈല്‍ വ്യക്തമാക്കി.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More