Local NewsPalakkadPolice Team Trapped In Attappadi Forest And Rescued Police Team Traped in Forest: കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസ് സംഘം അട്ടപ്പാടിയിൽ കുടുങ്ങി; മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി

റാപിഡ് ഫോഴ്സ് അടക്കമുള്ള സേനാം​ഗങ്ങളും ഇവർക്കായി വനത്തിലേക്ക് പോയിരുന്നു. ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി മുതൽ ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു.

പാലക്കാട്: കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസ് സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം ഇവർ തിരികെ എത്തിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കഴിഞ്ഞ ഒരു രാത്രി വനത്തിൽ കുടുങ്ങിയത്. വനത്തിലെത്തിയ റെസ്ക്യൂ സംഘമാണ് ഇന്ന് പുലർച്ചെയോടെ കുടുങ്ങിക്കിടന്ന ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയാണ് കഞ്ചാവു തോട്ടത്തേക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അത് നശിപ്പിക്കുന്നതിന് വേണ്ടി അധികൃതർ കാടുകയറിയത്. ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്. ഡിവൈഎസ്പി അടക്കം എട്ട് പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More