സ്വർണ വിലയിൽ വർധന; പവന് 160 രൂപ കൂടി
സ്വർണ വില ഉയർന്നു. പവന് 160 രൂപ കൂടി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2032 ഡോളറിലാണ് വില. ജനുവരിയിൽ കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം. ജനുവരി രണ്ടിന് പവന് 47,000 രൂപയിലായിരുന്നു സ്വർണ വില. ഈ ഉയർന്ന നിരക്കിൽ നിന്നണ് പിന്നീട് വില ഇടിഞ്ഞത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 160 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 46,400 രൂപയായി. ഒരു ഗ്രാമിന് 5,800 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,240 രൂപയായിരുന്നു വില. ഈ മാസം കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം.
സുരക്ഷിതമായ നിക്ഷേപം എന്നതും പെട്ടെന്നുള്ള പണലഭ്യതക്കുള്ള സാധ്യതകളും സ്വർണത്തിൻെറ ഡിമാൻഡ് കൂട്ടുന്നു. കഴിഞ്ഞയാഴ്ചകളിൽ ഡോളർ ആറു മാസത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടം നേടിയിരുന്നു. ഡോളറിനെതിരെ 83.13 രൂപ എന്ന നിലവാരത്തിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്.
താൽക്കാലികമായി വില ഇടിഞ്ഞാലും ഈ വർഷവും സ്വർണം ആകർഷകമായ നിക്ഷേപങ്ങളിൽ ഒന്നായി തുടരും എന്നാണ് സൂചനകൾ. സുരക്ഷിതമായ നിക്ഷേപം എന്നതും പെട്ടെന്നുള്ള പണലഭ്യതക്കുള്ള സാധ്യതകളും സ്വർണത്തിൻെറ ഡിമാൻഡ് കൂട്ടുന്നു. കഴിഞ്ഞയാഴ്ചകളിൽ ഡോളർ ആറു മാസത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടം നേടിയിരുന്നു. ഡോളറിനെതിരെ 83.10 രൂപ എന്ന നിലവാരത്തിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്.