Sabarimala Missing Devotee Found: ശബരിമലയിൽ കാണാതായ കരുണാനിധി കൊല്ലത്ത്, റെയിൽവേ സ്റ്റേഷനിൽ കണ്ടത് അവശനിലയിൽ; ഇനിയുള്ളത് എട്ട് തീർഥാടകർ
ശബരിമലയിൽനിന്ന് കാണാതായ തമിഴ്നാട് സ്വദേശിയായ തീർഥാടകനെ കണ്ടെത്തി. ചെന്നൈ സ്വദേശിയായ കരുണാനിധി എന്ന 58കാരനെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ജനുവരി 12നാണ് കരുണാനിധിയെ കാണാതായത്. അയ്യപ്പ ദർശനം കഴിഞ്ഞ് നിലയ്ക്കലിൽ എത്തിയപ്പോഴാണ് കരുണാനിധിയെ കാണാതായത്. ഇദ്ദേഹത്തെ കുടുംബാംഗങ്ങൾക്ക് കൈമാറി.
പത്തനംതിട്ട: ഇക്കഴിഞ്ഞ മണ്ഡല – മകരവിളക്ക് സീസണിൽ ശബരിമലയിൽനിന്ന് കാണാതായ തമിഴ്നാട് സ്വദേശിയായ തീർഥാടകനെ കൊല്ലത്തുനിന്ന് കണ്ടെത്തി. ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ കരുണാനിധിയെ (58) ആണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയത്.