Suhasini Son: ‘അതാണ് പാര്‍ട്ടിയുടെ ക്വാളിറ്റി, മകന്‍ സിപിഎമ്മിലെത്തിയത് ഇങ്ങനെ’; പങ്കുവെച്ച് സുഹാസിനി
നീ ഇവിടെ വരുന്നത് അച്ഛനും അമ്മയ്ക്കും അറിയുമോ എന്ന് ചോദിച്ചു, അവർ എന്തിനറിയണം ഇതെന്‍റെ തീരുമാനമല്ലേ എന്നവൻ ചോദിച്ചു. അതാണ് നന്ദൻ, അങ്ങനെയാണ് അവനെല്ലാം തുടങ്ങിയതെന്ന് സുഹാസിനി
തളിപ്പറമ്പ്: ഹാപ്പിനസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ തെന്നിന്ത്യൻ നടി സുഹാസിനി മകൻ നന്ദൻ മണിരത്നത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കമ്മ്യൂണിസത്തെ കുറിച്ച് വായിച്ചും അനുഭവത്തിലൂടെയും അടുത്തറിഞ്ഞ മകന്‍റെ പ്രവൃത്തികളും അനുഭവങ്ങളുമാണ് സുഹാസിനി പങ്കുവെച്ചത്.