Traffic Restrictions in Kochi Today: മനുഷ്യച്ചങ്ങല: എറണാകുളത്ത് വൈകിട്ട് ഗതാഗത നിയന്ത്രണം
ഇരുദേശീയപാതകളിൽ അടക്കമാണ് ഗതാഗത നിയന്ത്രണമുള്ളത്. മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാനുള്ള വാഹനങ്ങൾ എവിടെയല്ലാം വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയിൽ 46 കിലോമീറ്റർ ദൂരത്തിൽ പോകുന്ന ചങ്ങലയിൽ ഒരു ലക്ഷത്തിലേറെ പേർ കണ്ണിചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്
കൊച്ചി: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന മനുഷ്യച്ചങ്ങലയോട് അനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. നഗരത്തിലൂടെ പോകുന്ന ദേശീയപാാതയിൽ അടക്കം നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദേശീയപാത 66ൽ അരൂർ മുതൽ ഇടപ്പള്ളിവരേയും ദേശീയപാത 544ൽ ഇടപ്പള്ളി മുതൽ കളമശേരി മുതൽ മുട്ടം വരേയും വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂറോളം സമയത്താണ് ഗതാഗത നിയന്ത്രണമുണ്ടാകുക. എറണാകുളം നഗരത്തിൽ നിന്നുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് കണ്ടെയിനൽ റോഡ്, സീ പോർട്ട് – എയർപോർട്ട് റോഡ് എന്നിവ ഉപയോഗപ്പെടുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.