‘ഷവർമയ്ക്ക് മാത്രമല്ല, ഊണിനും സ്നാക്സിനും ബാധകം’; പാർസൽ ഭക്ഷണം എപ്പോൾ കഴിക്കണം? ലേബലുകൾ നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്
ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന നിർദേശമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നൽകിയിരിക്കുന്നത്
തിരുവനന്തപുരം: പാർസൽ ഭക്ഷണത്തിൻ്റെ കവറിൽ ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു.