ആർക്കൊക്കെ ലഭ്യമാകും? 45127 പേർക്കുകൂടി മുൻഗണനാ റേഷൻ കാർഡ്, വിതരണം ഇന്നുമുതൽ
സംസ്ഥാനത്ത് 45127 പേർക്കുകൂടി മുൻഗണനാ റേഷൻ കാർഡ്. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ റേഷൻ കാർഡ് വിതരണോദ്ഘാടനം നിർവഹിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകും. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിൽ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ പറഞ്ഞു.