തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ. പെസോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്തയാഴ്ച നടക്കും.
ഏപ്രിൽ മുപ്പതിന് നടക്കാൻ പോകുന്ന തൃശൂർ പൂരം മുൻവർഷങ്ങളിലേതും പോലെ സുരക്ഷിതമായി നടത്താൻ ഒരുക്കങ്ങളായെന്ന് പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖത്തില്‍ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ ടൂറിസ്റ്റ് സെന്‍ററുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.