മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം

വയനാട്: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിലായിരുന്നു സംഭവം.

സർക്കാരിൻ്റെ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തിയത്.

അതേസമയം, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി യൂത്ത് ലീഗ് ആരോപിച്ചിരുന്നു. എന്നാൽ, ആരെയും കരുതൽ തടങ്കലിലെടുത്തിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More