കലാപാഹ്വാനം: റിജില്‍ മാക്കുറ്റിയ്ക്കെതിരെ കേസ്
കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കലാപാഹ്വാനം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയ്ക്കെതിരെ കേസെടുത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ബിജെപി വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്ക് പിന്നാലെ രാജ്യത്തെ തെരുവുകള്‍ കലുഷിതമാകണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി കേസെടുത്തത്. നിരവധിപ്പേർ ആണ് ഈ പോസ്റ്റിനെതിരെ രംഗത്തെത്തിയത്.