SportsFootballFootball NewsLionel Messi Bags Another Milestone With The Injury Time Goal For Inter Miami Against La Galaxy ലയണൽ മെസിയുടെ പവർ വീണ്ടും ആരാധകർ കണ്ടു, ഇഞ്ചുറി ടൈമിൽ ഹീറോയിസം; സ്വന്തമാക്കിയത് ഒരു വമ്പൻ നേട്ടവും

ഇന്റർ മയാമിയുടെ (Inter Miami ) രക്ഷകനായി വീണ്ടും ലയണൽ മെസി ( Lionel Messi ). തോൽവി മുന്നിൽക്കണ്ട കളിയിൽ ടീമിന്റെ ഹീറോയായി മെസി മാറി. ആരാധകർക്ക് ആവേശം.

മേജർ ലീഗ് സോക്കറിന്റെ (Major League Soccer) 2025 സീസണിൽ തന്റെ മികച്ച ഫോം തുടർന്ന് ഇന്റർ മയാമി (Inter Miami) നായകൻ ലയണൽ മെസി (Lionel Messi). ലാ ഗാലക്സിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി മുന്നിൽക്കണ്ട ഇന്റർ മയാമിക്കായി കളിയുടെ ഇഞ്ചുറി ടൈമിൽ മെസി വല കുലുക്കുകയായിരുന്നു. ഈ‌ ഗോളിൽ ഇന്റർ മയാമി മത്സരം സമനിലയിലാക്കി (1-1). ബാഴ്സലോണയിൽ സഹതാരമായിരുന്ന ജോർഡി ആൽബയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസിയുടെ കിടിലൻ ഗോൾ.

നേരത്തെ കളിയുടെ എഴുപത്തിയഞ്ചാം മിനിറ്റിൽ ഡെജൻ ജോവെലിക്കാണ് ലാ‌ ഗാലക്സിയുടെ ഗോൾ നേടിയത്. മത്സരത്തിലുടനീളം മികച്ച കളി കെട്ടഴിച്ചത് ലാ ഗാലക്സിയായിരുന്നു. ഇന്റർ മയാമി ഈ മത്സരത്തിൽ പരാജയം അർഹിച്ചിരുന്നുവെങ്കിലും ലയണൽ മെസിയുടെ ഗോൾ ടീമിന്റെ രക്ഷയ്ക്കെത്തി. ഇന്റർ മയാമി ഗോൾകീപ്പർ ഡ്രേക്ക് കല്ലെൻഡറിന്റെ പ്രകടനവും മത്സരത്തിൽ വേറിട്ട് നിന്നു. കളിയുടെ ആദ്യ പകുതിയിൽ ലാ‌ ഗാലക്സിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിലും കല്ലെൻഡർ അത് രക്ഷപ്പെടുത്തുകയായിരുന്നു.

അതേ സമയം നേരത്തെ റിയൽ സാൾട്ട് ലേക്കിനെതിരെ നടന്ന കളിയിലും മെസിയുടെ പ്രകടനം മികച്ചതായിരുന്നു. ടീം 2-0 ന് വിജയിച്ച മത്സരത്തിൽ ഒരു‌‌ ഗോളിന് വഴി ഒരുക്കിയതും മെസിയായിരുന്നു.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More