ലയണൽ മെസിയും സുവാരസും ഇൻറർ മയാമിയുടെ ആദ്യമത്സരത്തിൽ കളിക്കുമോ? വമ്പൻ പ്രഖ്യാപനവുമായി കോച്ച്
മേജർ ലീഗ് സോക്കറിൽ ഇൻറർ മയാമി (Inter Miami) ഈ സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിനായി ഇറങ്ങുകയാണ്. റിയൽ സാൾട്ട് ലേക്കിനെതിരെയാണ് ടീമിൻെറ മത്സരം. ലയണൽ മെസിയുടെ (Lionel Messi) മത്സരം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. പരിക്കും മറ്റും കാരണം കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ മെസി ക്ലബ്ബിനായി കളിച്ചിരുന്നില്ല.
നിലവിൽ താരം പരിക്കിൽ നിന്ന് മോചിതനാണെങ്കിലും ഇൻറർ മയാമിയുടെ പ്രീ സീസൺ മത്സരങ്ങളിൽ അധികസമയം കളിച്ചിരുന്നില്ല. അവസാനത്തെ പ്രീ സീസൺ മത്സരത്തിൽ മാത്രമാണ് താരം സ്റ്റാർട്ടിങ് ഇലവനിൽ വന്നത്. ഒന്നാം പകുതിക്ക് ശേഷം താരം പിൻമാറുകയും ചെയ്തു. ഇത്തവണ പുത്തൻ താരങ്ങൾ കൂടി എത്തിയതിനാൽ ഇൻറർ മയാമിക്ക് കൂടുതൽ പ്രതീക്ഷയുണ്ട്.
മുൻ ബാഴ്സലോണ താരങ്ങളായ ജോഡി ആൽബയും സെർജിയോ ബുസ്കെറ്റ്സും ലൂയിസ് സുവരാസും മെസിക്കൊപ്പം കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്. സുവാരസിന് ചെറിയ പരിക്കുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് ആദ്യമത്സരത്തിന് മുമ്പ് ഇൻറർ മയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോ പുറത്ത് വിട്ടിരിക്കുന്നത്.മുൻ ബാഴ്സലോണ താരങ്ങളായ ജോഡി ആൽബയും സെർജിയോ ബുസ്കെറ്റ്സും ലൂയിസ് സുവരാസും മെസിക്കൊപ്പം കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്. സുവാരസിന് ചെറിയ പരിക്കുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് ആദ്യമത്സരത്തിന് മുമ്പ് ഇൻറർ മയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോ പുറത്ത് വിട്ടിരിക്കുന്നത്.