SportsFootballFootball NewsReal Madrid Legend Was Close To Join Cristiano Ronaldos Al Nassr Fc Reveals Club Executive ലൂക്ക മോഡ്രിച്ച് ക്രിസ്റ്റ്യാനോയ്ക്കൊപ്പം അൽ നസറിൽ കളിക്കേണ്ടതായിരുന്നു; നീക്കം പാളിയത് ഇക്കാരണത്താൽ
സൗദി പ്രൊ ലീഗ് ( Saudi Pro League ) ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ( Cristiano Ronaldo ) സൂപ്പർ ക്ലബ്ബായ അൽ നസർ എഫ് സി ( Al Nassr F C ) യിലേക്ക് എത്താൻ റയൽ മാഡ്രിഡ് ഇതിഹാസ താരത്തിന് താത്പര്യമുണ്ട് എന്ന് വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ആറ് സീസണിൽ കളിച്ച മിഡ്ഫീൽഡ് സൂപ്പർ താരത്തെയായിരുന്നു അൽ നസർ നോട്ടം വെച്ചത്.
സൗദി പ്രൊ ലീഗ് (Saudi Pro League) സൂപ്പർ ക്ലബ്ബായ അൽ നസർ എഫ് സിയിലേക്ക് (Al Nassr FC) ഒരു വമ്പൻ മധ്യനിര താരം എത്തേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തൽ. അൽ നസർ സ്‌പോർട്‌സ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഗൊരാൻ വുസെവിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പാനിഷ് ലാ ലിഗ വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ സൂപ്പർ മിഡ്ഫീൽഡർക്കാണ് അൽ അലാമി എന്ന് അറിയപ്പെടുന്ന അൽ നസറിലേക്ക് എത്താൻ എതിർപ്പ് ഇല്ലാതിരുന്നത്. നാളുകളായി ഈ താരത്തെ അൽ നസർ നോട്ടം വെച്ചിരിക്കുന്നതാണെന്നും ഗൊരാൻ വുസെവിച്ച് വെളിപ്പെടുത്തി.
റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് ജെനറലായ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിനെയാണ് അൽ നസർ നോട്ടം വെച്ചിരുന്നത്. അൽ നസറിലേക്ക് വരാൻ ലൂക്ക മോഡ്രിച്ചിനു എതിർപ്പ് ഇല്ലായിരുന്നു എന്നും അൽ നസർ വൃത്തങ്ങൾ വെളിപ്പെടുത്തി. 2012 – 2018 കാലഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും റയൽ മാഡ്രിഡിൽ ഒന്നിച്ച് കളിച്ചിരുന്നു. നാല് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉൾപ്പെടെ ഇരുവരും ചേർന്ന് 14 കിരീടങ്ങളിൽ റയൽ മാഡ്രിഡിനെ അക്കാലത്ത് എത്തിച്ചു. 2018 – 2019 സീസണിനു മുമ്പായി ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്ന് ഇറ്റാലിയൻ സീരി എ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ, അക്കാലത്ത് സാന്റിയാഗൊ ബർണബ്യൂവിൽ തുടരാനായിരുന്നു ലൂക്ക മോഡ്രിച്ചിന്റെ തീരുമാനം.
2018 ലെ ലോക ഫുട്‌ബോളറിനുള്ള ബാലൻ ഡി ഓർ സ്വന്തമാക്കിയ ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയാണ് വിലയിരുത്തപ്പെടുന്നത്. 2012 മുതൽ റയൽ മാഡ്രിഡിൽ തുടരുന്ന ലൂക്ക മോഡ്രിച്ച് സ്പാനിഷ് സൂപ്പർ ക്ലബ്ബിനായി 512 മത്സരങ്ങളിൽ ഇറങ്ങി. 38 ഗോൾ നേടുകയും 83 ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. 38 -ാം വയസിലും റയൽ മാഡ്രിഡ് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിരാംഗമാണ് ലൂക്ക മോഡ്രിച്ച് എന്നതും ശ്രദ്ധേയം.